ഇല്ലിക്കൽ കല്ലിൽ നവീകരണവുമായി ബന്ധപെട്ട് സഞ്ചാരി കോട്ടയം യൂണിറ്റ് സമർപ്പിക്കുന്ന മാസ്റ്റർ പ്ലാൻ.
1, ഇപ്പോൾ ഇല്ലിക്കൽ കല്ലിൽ ഉള്ള അവസ്ഥ
അവധി ദിവസങ്ങളിൽ 1500 ല്‍ പരം സഞ്ചാരികളും സാധാരണ ദിവസങ്ങൾ 500 ല്‍ പരം സഞ്ചാരികളും ഇല്ലിക്കൽ കല്ലിൽ സന്ദർശനം നടത്തുന്നു.
കടകൾ : ജി ഐ ഷീറ്റ് അടിച്ച 4 കടകളും , സീസൺ അനുസരിച്ചു എത്തുന്ന മറ്റു കടകളും ഉണ്ട്, ഉദാഹരണം ഐസ് വണ്ടികൾ, സർബത് കച്ചവടം
അവിടെ രണ്ടു പാർക്കിംഗ് ഗ്രൗണ്ടുകൾ ആണ് ഉള്ളത് - മുകളിൽ 10 -15 ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഒരു ഗ്രൗണ്ടും താഴെ വിശാലമായ മറ്റൊരു പാർക്കിംഗ് ഗ്രൗണ്ടും ഉണ്ട്.
2, പ്രശ്നങ്ങള്‍
മാലിന്യങ്ങൾ :- മാലിന്യങ്ങൾ തന്നെ ആണ് ഇല്ലിക്കൻ മലയുടെ ഇപ്പോൾ അഭിമുകികരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഒന്നാമത്. അതിനെ രണ്ടു രീതിയിൽ തരം തിരിക്കാം
നശിക്കുന്നവ : ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ, പേപ്പർ ( ഐസ് ക്രീം കവറുകൾ )
നശിക്കാത്തവ : പ്ലാസ്റ്റിക്ക് ( വാട്ടർ ബോട്ടിൽ, മറ്റു കവറുകൾ , ഭക്ഷണ കവറുകൾ തുടങ്ങിയവ )
മാലിന്യങ്ങൾ വർദ്ധിച്ചാൽ സമീപ ഭാവിയിൽ ഇത് വഴി മറ്റു സാംക്രമിക രോഗങ്ങൾക്കും കാരണമാവാം ഇവിടം. കൂടുതൽ വൃത്തി ഹീനമായ സാഹചര്യം ഉണ്ടയാൽ സഞ്ചാരികൾ പുതിയ സ്ഥലങ്ങൾ തേടും അങ്ങനെ ആണ് സാധാരണ പല സ്ഥലങ്ങളിലും സംഭവിക്കുന്നത്.
കടകൾ : പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇവിടെ കടകൾ നടത്തുന്നത് അതിനാൽ തന്നെ അവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉണ്ട്.
വാഹന പാർക്കിംഗ് : മുകളിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉള്‍കൊള്ളുന്നതിലും കൂടുതല്‍ വാഹനങ്ങൾ അവിടെക്ക് കടന്നു വരുക വഴി. റോഡിലേക്ക് നീളുന്ന പാർക്കിംഗ്. ഇത് കൂടുതൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു.
അപകട സാധ്യത : ഇല്ലിക്കൻ മലയുടെ മുകളിലേക്ക് ഉള്ള കയറ്റം വളരെ അപകടം നിറഞ്ഞതാണ്. ( അപകടത്തില്‍ പൊലിഞ്ഞ ഒരു ജീവൻ മുന്നിൽ ഉണ്ട് ) വളരെ അപകടം നിറഞ്ഞ വഴികളിൽ സഞ്ചാരികൾ ഒരു മടിയും കൂടാതെ ആണ് നീങ്ങുന്നത്. കാൽ ഒന്ന് തെറ്റിയാൽ അഗാധമായ ഗർത്തങ്ങളിൽ ആവും പതിക്കുക. മുൻപ് അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞ കൂട്ടുകാരന്റെ അടുത്ത് എത്താൻ തന്നെ മണിക്കൂറുകൾ എടുത്തു എന്നത് ഇവിടെ മറഞ്ഞിരിക്കുന്ന അപകടത്തിന്റെ വലിപ്പം അടിവരയിടുന്നു
സാമൂഹിക വിരുദ്ധർ : മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, മദ്യ കുപ്പികൾ പല സ്ഥലങ്ങളിലും പൊട്ടിച്ചു ഇട്ടിട്ടുണ്ട്, മുന്നറിയിപ്പ് ബോർഡുകൾ നശിപ്പിക്കുന്നു ( സഞ്ചാരി കോട്ടയം യൂണിറ്റ് വെച്ചതിൽ ഒരു ബോർഡ് പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ബോർഡുകളും നശിപ്പിച്ചു )
3, പരിഹാരം
മാലിന്യങ്ങൾ
നശിക്കുന്നവ : ജൈവ വളം പോലെ ഉള്ളവക്ക് ഉപയോഗിക്കാം
നശിക്കാത്തവ : റീ സൈക്കിൾ പ്രോസസിങ് ഉപയോഗിക്കാം
കര്‍ഷനമായ നിരീക്ഷണം:അങ്ങോട്ട് പോകുമ്പോള്‍ കൊണ്ട് പോകുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ കവറുകള്‍ തുടങ്ങിയവ തിരിച്ച് വരുമ്പോളും കൊണ്ട് വരുന്നുണ്ടെന്നും അല്ലെങ്കില്‍ നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിനുകളില്‍ ഇടുന്നുണ്ടന്ന് ഉറപ്പുവരുത്തുക.
കടകൾ മറ്റ് കച്ചവടങ്ങൾ : പഞ്ചായത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു മോണിറ്ററിങ് കമ്മറ്റിയെ ഏൽപ്പിക്കുകയും ചെയുക. (പഞ്ചായത്ത് അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, പ്രദേശ വാസികൾ, കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിതി) ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ കൃത്യമായി പഞ്ചായത്ത് പ്രെസിഡൻഡ് വിലയിരുത്തുക.
വാഹന പാർക്കിംഗ് :
1, കവാടത്തിൽ തന്നെ കൃത്യമായി എണ്ണത്തിൽ വാഹനങ്ങൾ കടത്തി വിടുകയും. അധികമായി വരുന്ന വാഹനങ്ങൾ താഴെ ഉള്ള വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിടുകയും ചെയുക.
2, എല്ലാ വാഹനങ്ങളും താഴെ ഗ്രൗണ്ടിൽ തന്നെ ഇട്ട് കൊണ്ട്. പൊതുവായി ഒരു വണ്ടിയിൽ ആളുകളെ മുകളിൽ എത്തിക്കുകയും താഴെ എത്തിക്കുകയും ചെയുക. ഇത് വാഹന പാർക്കിംഗ് സൗകര്യങ്ങൾ പൂർണമായും പരിഹാരം ആവും, പഞ്ചായത്തിന് ഇതിൽ നിന്ന് ഒരു വരുമാന മാർഗം ആവുകയും ചെയ്യും.( ഉദഹരണം : ഇരവികുളം നാഷണൽ പാർക്ക് )
അപകട സാധ്യത : ഇല്ലിക്കൻ കല്ലിന്റെ മുകളിലേക്ക് ഉള്ള യാത്ര പൂർണമായും തടയുക - അതിനു ആവശ്യമായ സുരക്ഷാ വേലികൾ തീർക്കുക
വരും ഭാവിയിൽ സാഹസിക ട്യൂറിസ സാധ്യതകൾ ഉപയോഗ പെടുത്താവുന്നതാണ്, ആവശ്യമായ മുൻ കരുതൽ എടുത്ത് സഞ്ചാരികളെ മലയുടെ മുകളിലേക്ക് കടത്തി വിടാം
സാമൂഹിക വിരുദ്ധർ : പോലീസ് പെട്രോളിംഗ് ശക്തമായി നടപ്പിലാക്കുക.
കൃത്യമായ സന്ദർശന സമയം നിശ്ചയിക്കുക.
ഇതിനു ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താം
ചെറിയ പാസ് വാങ്ങാം ഇവിടെ സന്ദർശിക്കാൻ വരുന്ന സഞ്ചരികളിൽ നിന്ന്, പാർക്കിംഗ് ചാർജ്, മുകളിലെ കടകൾക്ക് തറ വാടക നിശ്ചയിക്കാം.
സിബി ചേട്ടൻ മുന്നോട്ട് വെച്ച കുറച്ചു നിർദ്ദേശങ്ങൾ
01 . വേണ്ടത്ര ഫണ്ട് ഇല്ല എന്നതാണ് പലപ്പോഴും പ്രാദേശിക ഭരണകൂടങ്ങളുടെ /പഞ്ചായത്തിന്റെ കടമ്പ . ഇല്ലിക്കൽ കല്ല് സന്ദർശിക്കുന്നവരുടെ എണ്ണം ഒരു സർവേയിലൂടെ കണ്ടെത്തി ഭാവിപരിപാടികൾ ആസൂത്രണം ചെയ്യണം . ഇക്കാര്യത്തിൽ മുൻപരിചയമുള്ള സ്ഥാപനങ്ങളുടെ R & D വിഭാഗത്തിന്റെ തേടാവുന്നതാണ് .ഓരോ സന്ദർശകനിൽ നിന്നും 10 രൂപ വാങ്ങിയാൽ പരിഹരിക്കാവുന്ന കാര്യമാണിത് . പഞ്ചായത്തു രാജ് ആക്ടിൽ വകുപ്പുണ്ട് .02 . സന്ദർശകരുടെ ശരാശരി എണ്ണം കണക്കാക്കിയാൽ മാലിന്യം , പാർക്കിങ് തുടങ്ങി പല കാര്യങ്ങളുടെയും ' ടോട്ടൽ പ്ലാനിംഗ് ' കൂടുതൽ എളുപ്പമാകും . സെപ്തംബർ 01 മുതൽ 30 നീളുന്ന ഒരു മാസത്തെ സർവ്വേ ( ഒരു ദിവസം വരുന്ന സഞ്ചാരികളുടെ എണ്ണം , വിവിധയിനം വാഹനങ്ങളുടെ എണ്ണം എന്നിവ ചെയ്യാൻ കഴിയുന്ന ഒന്നോ രണ്ടോ യുവാക്കളെ കണ്ടെത്തിയാൽ അവരുടെ താമസം , ഭക്ഷണം , പോക്കറ്റ് മണി എന്നിവയ്ക്ക് ഒരു സ്‌പോൺസറെ കണ്ടെത്താം . സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ച തുടരാം
ചേർക്കാൻ കഴിയുന്ന നല്ല ആശയങ്ങൾ ക്ഷണിക്കുന്നു.