ശരണ വഴിയിൽ ശുചിത്വ മന്ത്രവുമായി സഞ്ചാരി
17 ജനുവരി 2016 ഞായറാഴ്ച രാവിലെ 9 മണി മുതൽ ശബരിമല പരമ്പരാഗത കാനനപതായിൽ കാടിനെ അറിഞ്ഞു സഞ്ചാരി കോട്ടയം യൂണിറ്റിലെ അംഗങ്ങളും സഞ്ചാരി പത്തനംതിട്ട യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു ഈ ഉദ്യമത്തിൽ

ഈ ഉദ്യമം സഞ്ചാരി ഏറ്റെടുക്കാൻ കാരണമായത്. ആഴ്ചകൾക് മുൻപ് അവിടെ മരണപെട്ട ഒരു മ്ലാവിന്റെ വയറ്റിൽ നിന്ന് പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ കിട്ടിയ ഒന്നര കിലോ പ്ലസിറ്റിക്ക് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേവല യാത്രകൾക്കപ്പുറം പലതും ചെയ്യാൻ ഉണ്ട് എന്നാ ബോധ്യമുള്ള സഞ്ചാരി സുഹൃത്തുക്കൾ ഒത്ത് കൂടിയത്

ശബരിമല പരമ്പരാഗത കാനനപതായിൽ എത്താൻ ആനവണ്ടിയാണ് സഹായം നൽകിയത്.
ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ അകമഴിഞ്ഞ സഹായ സഹാകാരം ഉണ്ടായിരുന്നു ഈ ഉദ്യമത്തിൽ ആദ്യാവസാനം. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ കുറഞ്ഞ ചിലവില്‍ നൂതനവും നടപ്പാക്കാന്‍ സാധിക്കുന്നതും ആയ ആശയങ്ങളെ പറ്റിയുള്ള ഒരു ചര്‍ച്ചയും ഫോറസ്റ്റ് ഒാഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.

ഒരു പറ്റം യുവാക്കൾ സ്വായമിവിടെ ശുദ്ധിയാകാൻ എത്തുന്നത് ചരിത്രത്തിൽ ആദ്യമാണ് എന്നതും അവരുടെ സഹകരണം വർധിപ്പിച്ചിരിക്കാം.
കോട്ടയം ജില്ലയിൽ നിന്ന് 23 അംഗങ്ങൾ ഇതിൽ പങ്കെടുത്തു

കോ-ഓടിനെഷൻ : രാഹുൽ ജയൻ, ജെറിൻ ജോയി, ദീപു ( പത്തനംതിട്ട )
