"കാണാം ഇവളെ കേൾക്കാം ഇവളെ"
ഏപ്രിൽ 2 (02-04-2017) സഞ്ചാരി കോട്ടയം യൂണിറ്റ് മീറ്റ് ആൻഡ് റൈഡ് നടന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച റൈഡ് ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട് വ്യൂ പോയിന്റിൽ അവസാനിച്ചു.
രാവിലെ 8 മണി മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ 9 മണി വരെ നീണ്ടു 200 രൂപ ആയിരുന്നു രെജിസ്ട്രേഷൻ ഫീസ്, റൈഡ് അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നസിബ് വട്ടക്കയം ഗ്രൂപ്പ് അഡ്മിൻ നൽകി. റൈഡ് ലിജു , ഹണി എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
ആദ്യ സന്ദർശന സ്ഥലമായ നാടുകാണി വ്യൂ പോയിന്റിൽ വെച്ച് അംഗങ്ങൾ പരസ്പരം പരിചയപെടുകയും പരിചയം പുതുക്കുകയും ചെയ്തു.ചെറിയ റാഗിങ്ങ് രീതിയിൽ നടന്ന പരിചയപെടൽ സെക്ഷൻ കൂടുതൽ അടുക്കാനും റിലാസ്സ് ആവാനും ഉപകരിച്ചു എന്നത് തുടർന്ന് ഉള്ള യാത്രയിൽ വ്യക്തമായി.
കുളമാവ് ഡാമിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഇവിടെ വെച്ച് നൽകിയിരുന്നു. കുളമാവ് ഡാമിലെ ഇടവേള റിഫ്രഷ്മെൻഡ് സമയമായി തീർന്നു.ഉപ്പ്‌കുന്ന് വ്യൂ പോയിന്റ് ആണ് അടുത്തതായി ഗ്രൂപ്പ് സന്ദർശിച്ചത്. ഇവിടെ ചെറിയ ട്രെക്കിങ്ങിനും അവസരം ലഭിച്ചു.
പാപ്പൻസ് റെസ്റ്റോറന്റ് ചെറുതോണിയിൽ ആയിരുന്നു ഉച്ചഭക്ഷണം.ശേഷം കുയിലുമല സന്ദർശന വേളയിൽ പ്രതീക്ഷിക്കാതെ കിട്ടിയ ഓഫ് റോഡ് റൈഡ് മറ്റൊരു അനുഭവമായി. ഇവിടെ വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയും ഓർമ്മകൾക്ക് ഒരു മുതൽക്കൂട്ടാവും എന്നത് തീർച്ച.


കാല്‍വരി മൗണ്ട് റൈഡ് വരവ് ചിലവ് കണക്ക്
പങ്കടുത്ത ആകെ അംഗങ്ങള്‍ 45.
നാടുകാണി എന്‍ട്രി ഫീ 10
കാല്‍വരി മൗണ്ട് എന്‍ട്രി ഫീ - 20 , ടു വീലര്‍ - 10