വിശാലമായ റോഡും പാർക്കിംഗ് സ്ഥലവും സഞ്ചാരി വാഹനങ്ങളും യാത്ര
കാണാന്‍ എത്തിയവരുടെ വാഹനങ്ങളും കെണ്ട് വീര്‍പ്പ് മുട്ടി. മുന്നില്‍ ടു
വീലറുകളും പുറകില്‍ മറ്റ് വഹനങ്ങളുമായി ഇല്ലിക്കല്‍ മലയിലേക്ക്. അറുപതില്‍
പരം വാഹനങ്ങളില്‍ 100 ല്‍ പരം സഞ്ചരികള്‍
10 മണിക്ക് തന്നെ മുന്നിലെ വാഹനങ്ങള്‍ മലയുടെ അടിവരം കടന്നു
തുടങ്ങിയിരുന്നു. ചില ബൈക്കുകള്‍ വഴിയില്‍ കിതച്ച് നിന്നു. അത്തരം
വാഹനങ്ങളില്‍ നിന്ന് പുറകിലെ സഹബൈകനെ ഇറകി തള്ളി മുകളിലേക്ക് കയറി
കൊണ്ടിരുന്നു. ചിലര്‍ മറ്റ് വാഹനങ്ങളില്‍ കയറിയും 10:15 അടുത്ത് എല്ലാരും
മുകളില്‍ എത്തി.
ഇല്ലിക്കല്‍ മലയുടെ അയല്‍വാസിയും നമ്മുക്ക് വേണ്ടി
പഞ്ചയത്തില്‍ സംസാരിച്ച് കാര്യങ്ങള്‍ റെഡി ആകിയ എബിയും ഷാജി ജോണ്‍
ചേട്ടനും( മൂന്നിലവ് പഞ്ചയത്ത് അംഗം ) അവിടെ ഉണ്ടായിരുന്നു.
ഏറ്റവും ഉയരത്തിലെ പാര്‍ക്കിഗ് ഗൃണ്ട് മീറ്റ് വേദിയായി. ഫയസ്
ആണ് സ്റെജ് പോലെ തോന്നിക്കുന്ന സ്ഥലം കാട്ടിയത്. ഷാജി ചേട്ടൻ
സംസാരിച്ചിരിച്ച് കൊണ്ടിരുന്നപോൾ ഏവരെയും അല്‍ഭുത പെടുത്തി കൊണ്ട്
ഈരാറ്റുപേട്ട ചെർമാെന്‍റ വാഹനം. ഷാജി ചേട്ടൻ സംസാരം നിര്‍ത്തി ചെര്മനെ
ക്ഷണിചെന്ങ്കിലും.
അദ്ദേഹം കേള്വികരനായി സഞ്ചാരിയില്‍ ഒരാളായി നില്‍ക്കുകയാണ്
ചെയ്തത്. ഒരിക്കല്‍ കുടി സഞ്ചാരികളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി അദ്ദേഹം
സംസാരിച്ചു. പ്രക്യതി സംരക്ഷണത്തില്‍ തുടങ്ങി സഞ്ചാരി കുടുകാരുമായി
പ്രക്യതി സംരക്ഷണ കവിത പാടിയാണ് അദ്ദേഹം വാകുകള്‍ അവസാനിപ്പിച്ചത്. ഷാജി
ചേട്ടന്റെ വാകുകളില്‍ നിന്ന് കഥകളിലെ ഇല്ലിക്കല്‍ മലയെ അറിയാന്‍ കഴിഞ്ഞത് പുതിയ
അനുഭവമായി. സഞ്ചാരികള്‍ ഒത്ത് ഒരു ഫോട്ടോയും എടുത്താണ് അഥതികള്‍ യാത്ര
പറഞ്ഞത്.
അടുത്ത ഘട്ടം ആരംഭിക്കുകയായി. മല കാണാന്‍ കയറുബോൾ തന്നെ ഡംപ്
ബാഗും നല്‍ക്കിയിരുന്നു. തിരിച്ചിറങ്ങുന്ന വഴിലെ മാല്യനങ്ങള്‍
ശേഖരിക്കാന്‍. ഒറ്റ നോട്ടത്തിൽ മല്യന്യങ്ങൾ കുറവായ മലയില്‍ നിന്ന് 10 -12
ബാഗ് മാല്യന്യം ശേഖരിച്ചു. എന്നത് തന്നെ വരും കാല മാല്യന വിപത്ത്
അടിവരയിടുന്നു.
സുര്യന്‍ കത്തി ജ്വലിച്ച് തലക്ക് മുകളില്‍ നില്‍ക്കുന്നത്
ഒന്നും ആരെയും പിന്നോട്ടക്കുന്നില്ല. റിഫ്രഷ് മെന്റ് അപ്പോൾ തഴെ നിന്ന്
മലകയറി തുടങ്ങിയത്തെ ഉണ്ടയിരുന്നുള്ളു. റിഫ്രഷ് അവിടെ എത്തികുക എന്നത് ഒരു
സംഭവമായിരുന്നു. ബോർഡുകൾ, അത് സ്ഥപിക്കാന്‍ ഉള്ള മിറ്റല്, സിമന്‍റ്,
മണല്, കുടിക്കന്നുള്ള വെള്ളം അങ്ങനെ ആവശ്യമായ സാധനങ്ങള്‍ നീണ്ടു. ഭാരവും.
ഒരു പികപ്പിന്നുള്ള സാധനം ഉണ്ട്. പികപ് ആയിരുന്നു കരുതിയിരുന്നത്. എന്നാല്‍
ചിലത് പെട്ടന്നാണ് സംഭവിക്കുക. ഒരു വാഹനം വിളിക്കുക കൈയില്‍ ഒതുങ്ങുകയും
ഇല്ലാ.അപ്പോള്‍ ആണ് ഫാസിൽ വെളിയത്ത് വണ്ടി ഒരണം ഒപ്പിച്ചത്. അതും മല
കയറാന്‍ അറിയാത്ത പാവം വണ്ടി. ഫസിലിന്നു കുട്ടായി വണ്ടി തള്ളി കയറ്റാന്‍
തയാറയി ഒപ്പം ഉണ്ടായിരുന്നത്. ഇന്നലെ വെള്ളുപ്പിന്ന് മുന്നാര മണി വരെ
ഉറക്കമിള്ളച് ബോർഡ് റെഡി ആകിയ സിയാദ് മുഹമ്മദ്, അസിഫ് ഇന്ച്ചക്കടാൻ,
നിഷാദ് kN, ഇയാസ് മുഹമ്മദ്, നൌഫൽ, അമ്മീന്‍ ഇ എം എന്നിവരായിരുന്നു.
മലയുടെ മുകളില്‍ മാല്യന്യ ശേഖരണവും ഫോട്ടോ എടക്കലും തകര്‍തിയായി നടന്നു
കെണ്ടിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് വണ്ടി മുകളില്‍ എത്തി. അപ്പോള്‍ സമയം
12 കഴിഞ്ഞിരുന്നു.


അടുത്ത ഘട്ടം തുടങ്ങാന്‍ സമയമായി. ബോർഡുകൾ സ്ഥപിക്കാന്‍ 2 അടി
താഴ്ചയില്‍ എങ്കിലും കുഴി എടുക്കണം. ആളുകുടി ആയുധങ്ങളും റെഡി ആണ് ആര്
ആദ്യം. അതിനുത്തരം ആയിരുന്നു ഈരാറ്റുപേട്ട ഫയര്‍ സ്റെഷനില്ലേ(പേര് മറന്നു
പോയി)
ചേട്ടൻ.അവസാന ബോര്ടിനുള്ള സിമന്‍റ് വരെ കൂട്ടി തന്നിട്ടാണ് പിരിഞ്ഞത്
അതും മനസ്സില്ല മനസോടെ കുട്ടിയെ ഹോസ്പിറ്റലിൽ കെണ്ട് പോകാൻ ഉള്ളത് കൊണ്ട്
മാത്രം. പേരറിത്ത വിയര്‍ത്ത് പണി എടുത്ത കൂട്ടുകാര്
ഇതിന്നിടക്ക് ഗോപിയും നിയാസും ചേർന്ന് വന്നവരുടെ ലിസ്റ്റ് പുര്‍ത്തിയാകിരുന്നു.
റിഫ്രഷ് മെന്റ് സ്പോണ്‍സർ ചെയ്ത സെബിൻ
സ്റ്റിക്കര്‍ ഭംഗിയായി വിതരണം നടത്തിയ അമ്മീന്‍ ,
എന്തിന്നും ഏതിന്നും ഓടി നടന്ന ശെഫിൻ , രാഹുൽ , ഫയാസ് , ശേര്‍ബിൻ
വാഹന അപകടത്തില്‍ പറ്റിയ മുറിവ് കരിയുന്നതിന് മുന്‍പ് ക്യത്രിയമായി പറഞ്ഞാല്‍ ഏറ്റവും ആദ്യം എത്തിയ അജ്മല്‍
ബോർഡുകൾ സ്പോൻസർ ചെയ്ത വിന്നർ , ലെതെര്‍ വേൾഡ് , പാറയില്‍, എവര്‍ ഗ്രീൻ
വാഹനങ്ങൾ കയറി വരുന്ന ഫോട്ടോ എടുക്കാൻ രാവിലെ 7 മണിക്ക് തന്നെ അവിടെ എത്തിയ ജെറിൻ തോമസ്
സിമന്‍്റ കെണ്ടുവന്ന ബാസി , ജോർജ്
ഓർമയിൽ വന്ന കുറച് പേരുകൾ ഇവിടെ കുറിച്ചു എന്ന് മാത്രം.
3 മണി ആയി പ്രോഗ്രം കഴിഞ്ഞപ്പോൾ.
കരുതിയതിലും താമസിച്ചു. ഏത്തപഴത്തിലും ഓറഞ്ചിലും വിശപ്പടകി എല്ലാവരും അത്
വരെ ഒപ്പം ഉണ്ടായിരുന്നു. ചിലര്‍ അവിടെ നിന്ന് മാര്‍മല അരുവിയിലേക്കും
വാഗമണിലേക്കും ആണ് മടങ്ങിയത്.
സഞ്ചാരി യാത്ര തുടരുന്നു..........
തിയതി : 03.01.2016
സ്ഥലം : ഇല്ലിക്കൽ കല്ല്
കോ-കോഡിനേറ്റർ : നസീബ് വട്ടക്കയം
സപ്പോർട് കോ-കോഡിനേറ്റർ : നിയാസ് അഷറഫ്,ഗോപി കൃഷ്ണ
ആകെ പങ്കെടുത്ത അംഗങ്ങൾ : 103